Type Here to Get Search Results !

Bottom Ad

വിവാഹ വേദിയില്‍ കോവിഡ് പ്രതിരോധത്തിന് പള്‍സ് ഒക്‌സീ മീറ്റര്‍ നല്‍കി നവദമ്പതികള്‍


കാസര്‍കോട് (www.evisionnews.co): വിവാഹ വേദിയില്‍ കോവിഡ് പ്രതിരോധത്തിന് പള്‍സ് ഒക്‌സീ മീറ്റര്‍ നല്‍കി നവദമ്പതികള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി അധ്യാപകന്‍ പിഇഎ റഹ്മാന്‍ പാണത്തൂര്‍- ശംസിയ ലേസ്യത് ദമ്പതികളുടെ മകള്‍ ആയിഷത്ത് മുബഷിറയും കണ്ണൂര്‍ മട്ടന്നൂര്‍ ബഷീര്‍ ഉളിയില്‍ സാജിദ എന്നവരുടെ മകന്‍ ഡോക്ടര്‍ നുബൈല്‍ ബഷീറും തമ്മിലുള്ള വിവാഹ വേദിയാണ് കോവിഡ് പ്രതിരോധത്തിന് മാതൃകയായത്. വിവാഹവേദിയില്‍ വെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പള്‍സ് ഓക്‌സീ മീറ്റര്‍ വധൂവരന്മാര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിന് കൈമാറി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad