കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെ പ്രഖ്യാപിച്ച സെമി ലോക്ഡൗണ്‍ 16 വരെ നീട്ടിയേക്കും. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാനുള്ള ആലോചന.
നിലവില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഹോട്ടലുകളില്‍ രാത്രി 9 മണി വരെ പാഴ്‌സല്‍ മാത്രം അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാകും. ദീര്‍ഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും, മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം.
തുണിക്കടകള്‍, ജ്വല്ലറി, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. ആശുപത്രികള്‍, ഫാര്‍മസി, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പെട്രോള്‍ പമ്ബ് , വര്‍ക്ക് ഷോപ്പ്, ടെലികോം സര്‍വ്വീസുകള്‍ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല.സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍ മാത്രമേ എത്താവൂ. സിനിമാ സിരീയല്‍ ചിത്രീകരണം നടക്കില്ല. അതേസമയം, നിലവിലെ കോവിഡ് വ്യാപനം സാഹചര്യം കാണിക്കിലെടുത്ത നിയന്ത്രണങ്ങള്‍ മെയ് 16 വരെ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post a Comment
0 Comments