- സ്പീക്കര്‍ സ്ഥാനത്തേക്ക് വീണാ ജോര്‍ജിന് സാധ്യത
- കാസര്‍കോട്ട് നിന്ന് സിഎച്ച് കുഞ്ഞമ്പു പരിഗണനയില്‍
കേരളം (www.evisionnews.co): സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരീക്ഷിച്ച രണ്ട് ടേം വ്യവസ്ഥ മന്ത്രിസഭയിലും പരീക്ഷിക്കാന്‍ സിപിഎം. രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടുവരാനാണ് ആലോചന. ഇതുസംബന്ധിച്ച് ചര്‍ച്ച ഇന്നും തുടരുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രി സഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനിടെ കേരളത്തിലെ സിപിഎമ്മില്‍ സമ്പൂര്‍ണ തലമുറമാറ്റം ഉണ്ടാക്കാനാണ് ശ്രമം. അതേസമയം കെടി ജലീല്‍ ഉള്‍പ്പടെ അഞ്ചു പേര്‍ ഇക്കുറി മന്ത്രി സഭയിലുണ്ടാവില്ല. കെടി ജലീലിന് പുറമെ കടകംപള്ളി സുരേന്ദ്രന്‍, എംഎം മണി, ടിപി രാമകൃഷ്ണന്‍, എസി മൊയ്തീന്‍ എന്നിവര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടും. മാധ്യമപ്രവര്‍ത്തക കൂടിയായ വീണാ ജോര്‍ജ് മന്ത്രിയായോ സ്പീക്കറായോ പരിഗണനയിലുണ്ട്. എംബി രാജേഷ്, സ്റ്റീഫണ്‍, കാനത്തില്‍ ജമീല, ഡോ ആര്‍ ബിന്ദു, മുഹമ്മദ് റിയാസ്, എഎന്‍ ഷംസീര്‍, വികെ പ്രശാന്ത് തുടങ്ങിയവരും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്.
അതേസമയം കാസര്‍കോട് ജില്ലയില്‍ നിന്ന് സിഎച്ച് കുഞ്ഞമ്പുവിന്‍രെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ ഇ ചന്ദ്രശേഖന് മന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കില്‍ ഒരു ജില്ലയില്‍ ഒരു മന്ത്രി എന്ന നിലയില്‍ സിഎച്ചിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടേക്കും. അതേസമയം, ആരോഗ്യ മന്ത്രി കെകെ ഷെലജയെ രണ്ട് ടേം വ്യവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്താനും ചര്‍ച്ചയിലുണ്ട്.
Post a Comment
0 Comments