കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ തല്ലിച്ചതച്ച ബദിയടുക്ക എസ്‌ഐക്കെതിരെ വ്യാപക പരാതി. വ്യാഴാഴ്ച രാത്രി കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ബദിയടുക്ക എസ്ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് ബീജന്തടുക്ക മസ്ജിദ് പരിസരത്ത് എത്തുകയും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു. പള്ളി പരിസരത്ത് യാതൊരു പ്രകോപനവുമില്ലാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്‌ഐക്കെതിരെ പരാതിയുണ്ട്.
വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്ന ബദര്‍ അനുസ്മരണ ദിനത്തില്‍ അസര്‍ നിസ്‌കാരനന്തരം ഇതേ എസ്.ഐയും സംഗവും ബീജന്തടുക്ക പള്ളി പരിസരത്ത് ലാത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തായി പരാതി ഉണ്ട്. രാത്രി കര്‍ഫ്യു ആരംഭിക്കുന്നതിന് മുമ്പും നിര്‍ത്തിയിട്ട ബൈക്ക് കേടുപാട് വരുത്തിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം റഫീഖ് കേളോട്ട് പോലിസ് കംപ്ലയിന്റ് അതോറോട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്‌ഐക്കെതിരെ നപടിയുണ്ടാവാനാണ് സാധ്യത അക്രമണം നടക്കുമ്പോള്‍ പളളിയുടെ മുന്‍വശത്ത് സ്ഥാപിച്ച സിസി കാമറ ദൃശ്യങ്ങള്‍ അന്വേഷണ സമിതിക്ക് മുമ്പ് ഹാജരാക്കും. എസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സഹചര്യത്തില്‍ സ്ഥലം മറ്റാനും സാധ്യതയുണ്ട്.
Post a Comment
0 Comments