Type Here to Get Search Results !

Bottom Ad

ലോക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി; അന്തിമ തീരുമാനം രോഗവ്യാപനം പരിശോധിച്ച്


കേരളം (www.evisionnews.co): സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ എന്നകാര്യത്തില്‍ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്തു. ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന കാര്യം ആലോചിച്ചേക്കുമെന്ന് കരുതുന്നു.

30 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. നിലവില്‍ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍. രോഗം സ്ഥിരീകരിക്കുന്നവരുടെ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളില്‍ രോഗസ്ഥിരീകരണനിരക്ക് 25 ശതമാനത്തിന് മുകളിലാണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad