കേരളം (www.evisionnews.co): ലോക്ക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചുനല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പോലീസ് സേന. പൊതുജനങ്ങള്‍ക്കായുള്ള അവശ്യമരുന്നുകള്‍ പോലീസ് എത്തിച്ചുനല്‍കുമെന്ന ഡിജിപിയുടെ അറിയിപ്പിനെതിരെ സേനയ്ക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളുയരുന്നു. കോവിഡ് കാലത്തെ കഠിന ഡ്യൂട്ടിക്കിടെ മരുന്ന് വിതരണം കൂടി വയ്യെന്നാണ് പോലീസുകാരുടെ പരാതി. അമിത ജോലി ഭാരവും കോവിഡ് പകരലുമാണ് പോലീസുകാരുടെ വിമുഖതയ്്ക്ക് കാരണം.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വാരാന്ത്യ അവധിയും എടുക്കാതെ ജോലി ചെയ്തവര്‍ ഉണ്ടായിരുന്നു. മരുന്ന് വിതരണം കൂടി പോലീസുകാര്‍ ചെയ്യേണ്ടി വരുന്നത് അവരുടെ ജോലിഭാരം ഇരട്ടിപ്പിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പോലീസിന്റെ ആവശ്യം. ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന ആശങ്കയും പോലീസ് പങ്കുവെക്കുന്നു.
Post a Comment
0 Comments