കാസര്‍കോട് (www.evisionnews.co): വീടിന് സമീപത്ത് വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്റര്‍ കര്‍ണാടക നിര്‍മിത ടിന്‍ ബിയര്‍ പിടികൂടി. യുവാവിനെതിരെ കേസ്. ബദിയടുക്ക ചെറുക്കൂടലുവിലെ വിജയകുമാര്‍ നായകി(29)നെതിരെയാണ് കേസെടുത്തത്. ബദിയടുക്ക ടൗണിലും പരിസരങ്ങളിലും വ്യാപകമായി മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നും വില്‍പ്പനക്കായി വന്‍തോതില്‍ മദ്യമെത്തിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 108 ടിന്‍ ബിയര്‍ പിടികൂടിയത്. പ്രതി ഒളിവിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് ടൗണില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെ എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. നേരത്തേയും വിജയകുമാര്‍ അബ്കാരി കേസിലെ പ്രതിയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ വിനയ രാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥ്, രമേശന്‍, ഷമീല്‍, ബോസ്‌കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ശാലിനി എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment
0 Comments