കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ട് ഒരാള്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഉദുമ സ്വദേശിയായ 74 വയസുള്ള പുരുഷനാണ് ഫംഗസ് സ്ഥിരീകരിച്ചത്. നേരത്തെ വിദ്യാനഗര്‍ പന്നിപ്പാറയിലെ 54കാരിക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് ചികിത്സയിലുള്ളത്.
കണ്ണിന് താഴെ കറുത്തപാട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഉദുമ സ്വദേശിയെ ആസ്പത്രിയില്‍ എത്തിച്ചത്. പന്നിപ്പാറയിലെ സ്ത്രീ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ടുപേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കറുത്ത പാടുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടേയും അത്യാഹിതം ഒഴിവാക്കാനായിട്ടുണ്ട്. തുടക്കത്തിലെ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയതാണ് ഗുണകരമായത്. കോവിഡാനന്തരം രണ്ടുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടത് ജില്ലയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡിന്റെ രണ്ടാംതരംഗത്തിനിടയില്‍ ബ്ലാക്ക് ഫംഗസ് കൂടി സ്ഥിരീകരിച്ചതോടെ ജില്ല കൂടുതല്‍ ആശങ്കയിലാണ്. കോവിഡാനന്തരവും അല്ലാതെയും ബ്ലാക്ക് ഫംഗസ് പിടിപെടാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.
Post a Comment
0 Comments