കേരളം (www.evisionnews.co): കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേതു പോലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നേരത്തേ അറിയില്ല. ഞായറാഴ്ച എട്ടിനുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നതിനാലാണിത്. രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകള്‍ കിട്ടിത്തുടങ്ങും.
ഇതുവരെയുള്ള കണക്കുപ്രകാരം 4,54,237 തപാല്‍വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെവരെ തപാല്‍ബാലറ്റുകള്‍ എത്തിക്കാന്‍ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാന്‍ 40 സെക്കന്‍ഡ് വേണമെന്നാണ് കണക്ക്. ഇ.വി.എമ്മില്‍ നേരിയ ഭൂരിപക്ഷത്തോടെ മുന്നിട്ടുനില്‍ക്കുന്നവര്‍ക്ക് തപാല്‍ വോട്ടുകള്‍ നിര്‍ണായകമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകാനും എണ്ണല്‍ നീളാനുമുള്ള സാധ്യതകളും കൂടുതലാണ്.</p>
ഒന്നോ ഒന്നരയോ മണിക്കൂറിനുള്ളില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണിത്തീരുമെങ്കിലും തപാല്‍ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ നാലുമണിയെങ്കിലും ആയേക്കും. https://results.eci.gov.in/ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
Post a Comment
0 Comments