ചട്ടഞ്ചാല്‍ (www.evisionnews.co): ടാറ്റ ഹോസ്പിറ്റലില്‍ കോവിഡ് രോഗം കാരണം മരണപ്പെടുന്ന ആളുകളുടെ മയ്യിത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിപാലിക്കുന്നതിനും രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും കാസര്‍കോട് സിഎച്ച് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അതിന്റെ ഭാഗമായി മയ്യിത്ത് പരിപാലന ടെന്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് ചെമനാട് പഞ്ചായത് ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കൈമാറി.
ടാറ്റ കോവിഡ് ഹോസ്പിറ്റലില്‍ ചികിത്സക്കെത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി സിഎച്ച് സെന്ററിന്റെ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്ലിം ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുസ്തഫ മച്ചിനടുക്കം, റഊഫ് ബായിക്കര, ഷാഫി ദേളി, ബികെ മുഹമ്മദ്ഷാ, വൈറ്റ് ഗാര്‍ഡ് പഞ്ചായത് ക്യാപ്റ്റന്‍ ടിപ്പു ഹസന്‍ സംബന്ധിച്ചു.
Post a Comment
0 Comments