തമിഴ്നാട്ടിൽ ലീഡ് നിലയിൽ ഡി.എം.കെ മുന്നണി കേവല ഭൂരിപക്ഷം കടന്നു. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ മുന്നണി 139 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 93 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ടി.ടി.വി. ദിനകരന്‍റെ എ.എം.എം.കെ ഒരു സീറ്റിലും കമൽഹാസന്‍റെ എം.എൻ.എം ഒരു സീറ്റിലും മുന്നിലാണ്.
കൊളത്തൂരിൽ എം.കെ.സ്റ്റാലിന്‍റെ ലീഡ് 16000 കടന്നു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ 10,000 ലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ ലീഡ് 10000 കടന്നു. അതേസമയം, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ പിന്നിലാണ്. ഡി.എം.കെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു തൗസന്‍റ് ലൈറ്റ്സിലും പിന്നിലാണ്.
Post a Comment
0 Comments