കേരളം (www.evisionnews.co): മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാംതവണയും ജയിച്ചുവന്ന താന്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്നാണ് കുഞ്ഞുമോന്റെ വാദം. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പിണറായി വിജയന് കത്ത് നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോന്‍ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആര്‍എസ്പി അണികളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് അവകാശവാദം. ഇത്തവണ 2790 വോട്ടിനാണ് ആര്‍ എസ് പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്. പത്തനാപുരത്ത് നിന്നും ജയിച്ച ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. യു ഡി എഫ് വിട്ടുവിന്ന ഗണേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ എല്‍ ഡി എഫില്‍ തന്നെയുണ്ടായിരുന്ന കുഞ്ഞുമോനെ മന്ത്രിയാകാത്തത് വിമര്‍ശന വിധേയമായേക്കാം.
Post a Comment
0 Comments