Type Here to Get Search Results !

Bottom Ad

മണവാളന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ല; കല്യാണം വേണ്ടെന്ന് വധു


ദേശീയം (www.evisionnews.co): വിവാഹം നടക്കണമെങ്കില്‍ വരന്‍ ഒരു കണക്ക് പരീക്ഷ പാസ്സാകണമെന്ന് വധു. കൂടുതലൊന്നുമില്ല, രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലണം. പക്ഷേ, പരീക്ഷയില്‍ വരന്‍ പരാജയപ്പെട്ടു. വിവാഹവും മുടങ്ങി. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വരന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ വധു, വരണമാല്യവുമായി അടുത്തെത്തിയ യുവാവിനോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. വരന് കണക്കിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ലെന്ന് മനസിലായ വധു വിവാഹം വേണ്ടായെന്ന് പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad