Type Here to Get Search Results !

Bottom Ad

54 മരണങ്ങള്‍ നടന്ന ദിവസം പാര്‍ട്ടി ഓഫീസില്‍ കരിമരുന്ന് പ്രയോഗം നടത്തിയ സിപിഎം ആഘോഷത്തിനെതിരെ ഹരീഷ് പേരടി


കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയാഘോഷമായി സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഓഫീസില്‍ കരിമരുന്ന പ്രയോഗം നടത്തിയ പാര്‍ട്ടി നടപടിക്കെതിരെ വിമര്‍ശനവുമായി ചലച്ചിത്ര താരം ഹരീഷ് പേരടി. 38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad