കാസര്‍കോട് (www.evisionnews.co): ചെമനാട് പഞ്ചായത്തില്‍ ഇന്ന് മുതല്‍ കോവിഡ് ടെസ്റ്റും ഡിസിസി സൗകര്യവും ഏര്‍പ്പെടുത്തും. കോളിയടുക്കം ജി.യു.പി.എസ് സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍12 മണിവരെ കോവിഡ്ടെസ്റ്റ് നടത്തും. ചെമ്മനാട് പഞ്ചായത്തിലെകോവിഡ്പോസിറ്റീവ് സമ്പര്‍ക്ക ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനനല്‍കി ആന്റിജന്‍, ആര്‍ടിപിസിആര്‍ എന്നീ ടെസ്റ്റുകള്‍നടത്തും.
പഞ്ചായത്തിലെ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ഒരുമാസം നീണ്ട സൗകര്യം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പോസിറ്റീവായ ചെമ്മനാട് പഞ്ചായത്തിലെ വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഞ്ചായത്ത് ഡോര്‍മിസിലറി കെയര്‍ സെന്റര്‍ (ഡിസിസി) മണ്ഡലിപ്പാറ ഖുര്‍ആന്‍ സ്റ്റഡീ സെന്ററില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
Post a Comment
0 Comments