കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും ഓക്‌സിജന്‍ ലഭ്യതക്കുറവ്, വെന്റിലേറ്ററുകളുടെ അഭാവം, ഡോക്ടര്‍മാരുടെയും അനുബന്ധ ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കാസര്‍കോട് ജില്ല നേരിടുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാരിനോട് രേഖാമൂലം ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹിയുദ്ദീനാണ് കോടതിയെ സമീപിച്ചത്.
കാസര്‍കോട്ടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
10:44:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും ഓക്‌സിജന്‍ ലഭ്യതക്കുറവ്, വെന്റിലേറ്ററുകളുടെ അഭാവം, ഡോക്ടര്‍മാരുടെയും അനുബന്ധ ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കാസര്‍കോട് ജില്ല നേരിടുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാരിനോട് രേഖാമൂലം ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹിയുദ്ദീനാണ് കോടതിയെ സമീപിച്ചത്.
Post a Comment
0 Comments