കാഞ്ഞങ്ങാട് (www.evisionnews.co): കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന ജ്യോത്സ്യനും ആധ്യാത്മിക എഴുത്തുകാരനുമായ ശിവകുമാര്‍ പൊതുവാളിന്റെ ഭാര്യയും പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയുമായ അര്‍ച്ചന (38) യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ശിവകുമാര്‍ പൊതുവാള്‍ ഏപ്രില്‍ 15നാണ് മരിച്ചത്. കോവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഒരാഴ്ച പിന്നിടുമ്പോഴാണ് അര്‍ച്ചനക്കും കോവിഡ് ബാധിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയാണ് മരിച്ചത്. ഇരിയയില്‍ താമസിക്കുന്ന ചെറുപുഴ സ്വദേശികളായ കൃഷ്ണന്‍ കുട്ടിയുടെയും ശോഭനയുടെയും മകളാണ്. മകള്‍: നിരഞ്ജന (രാംനഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അനൂപ്, വിനൂപ് അന്നൂര്‍.
Post a Comment
0 Comments