കേരളം (www.evisionnews.co): ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കോവിഡ് ബാധിതന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി 38കാരനായ എം.കെ ശശിധരന്റെ മകന്‍ ധനീഷ് കുമാര്‍ ആണ് മരിച്ചത്. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചെങ്കിലും ഐസിയു കിടക്കകള്‍ ഒഴിവില്ലെന്നാണ് പറഞ്ഞത്. പിന്നീട് കാറില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
എട്ടു ദിവസം മുന്‍പ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി. ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ സ്ഥിതി വഷളായി. ഓക്‌സിജന്‍ അളവ് 80ന് താഴെയെത്തി. പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള രണ്ടു സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിക്കാനുമാണ് അവര്‍ നിര്‍ദേശിച്ചത്.
Post a Comment
0 Comments