കാസര്‍കോട് (www.evisionnews.co): കടലില്‍ മീന്‍പിടിക്കാന്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. കാഞ്ഞങ്ങാട് കടപ്പുറത്തെ മുരളിയുടെ 'ഹനുമാന്‍' ബോട്ടാണ് പലകയിളകിയതിനെ തുടര്‍ന്ന് മുങ്ങിയത്. ഇതിലുണ്ടായിരുന്ന നാലു തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി മീന്‍പിടിക്കാന്‍ പുറപ്പെട്ട ബോട്ട് കരയില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെയുള്ളപ്പോഴായിരുന്നു പലകയിളകി വെള്ളം കയറാന്‍ തുടങ്ങിയത്.
പുലര്‍ച്ചെ 3.40 മണിയോടെ ഫിഷറീസ് റസ്‌ക്യൂ വിഭാഗത്തെ അപകട വിവരം അറിയിച്ചു. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുമ്പോഴേക്കും ബോട്ട് ഓടിച്ച് അഴിത്തല അഴിമുഖത്ത് എത്തിയിരുന്നു. എന്നാല്‍ കരയ്‌ക്കെത്തുന്നതിന് മുമ്പ് ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റൊരു തോണിയില്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു.
Post a Comment
0 Comments