കാസര്‍കോട് (www.evisionnews.co): കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്ധുവിന് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ മുസോടി സി.പി ഹൗസിലെ അബ്ദുല്‍ റഷീദ് (65) ആണ് മരിച്ചത്. ബന്ധു മുസോടിയിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അനീസി(24)നെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പൊസോട്ട് ദേശീയ പാതയില്‍ റഷീദ് സഞ്ചരിച്ച ബൈക്കില്‍ ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ റഷീദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹര്‍ഫീന, ഹര്‍ഫാന്‍.
Post a Comment
0 Comments