കാസര്‍കോട് (www.evisionnews.co): മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും തെക്കില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായ ടിഎന്‍ അഹമ്മദ് (ഉമ്പുച്ച) (82) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. എംഐസി സ്ഥാപക നേതാക്കളില്‍ ഒരാളും നിലവില്‍ വൈസ് പ്രസിഡന്റുമാണ്. തെക്കില്‍ പ്രദേശത്ത് മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വലിയ സംഭാന നല്‍കിയ നേതാവാണ് ഉമ്പുച്ച മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, തെക്കില്‍ ജമാഅത് പ്രസിഡന്റ്് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഖദീജ, മക്കള്‍: നസീമ, ജമാല്‍, ഇര്‍ഫാന്‍, സാബിദ, ആയിഷ, ജംഷീര്‍, ജാസി. മരുമക്കള്‍: നാസര്‍ മൂല, സലീം, നിയാസ്, സബാന, അഫ്‌ന, നജ്വാ. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുറഹ്മാന്‍, ഖദീജ, മാഹിന്‍, അബ്ദുല്ല കുഞ്ഞി. തെക്കില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.
Post a Comment
0 Comments