കേരളം (www.evisionnews.co): 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയോടെ പുതുചരിത്രമെഴുതിയതില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. മിത്രങ്ങളെ ഇനി നിങ്ങളോട് ഒരു രഹസ്യം പറയാം, ഈ പിണറായി വിജയനുണ്ടല്ലോ അര്‍ജുനന്റെ പുനര്‍ജന്മമാണെന്ന് നിങ്ങളറിയണം.' സമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബി ജെ പിയെ കണക്കിന് പരിഹസിക്കുന്നുമുണ്ട് സന്ദീപാനന്ദഗിരി. മിത്രങ്ങളേ, നിങ്ങളോടു മറ്റൊരു രഹസ്യവും പറയാം നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. വിജയനെ കാണുമ്പോള്‍ നിങ്ങള്‍ ശരണം വിളിച്ചത് ഓര്‍മ്മയില്ലേ... നിങ്ങളെക്കൊണ്ട് അയ്യപ്പനും വിജയനും ചെയ്യിപ്പിച്ചതാണ് അതെല്ലാം. നിങ്ങളിലടിഞ്ഞു കൂടിയ പാപം തീരുന്നതിനായിരുന്നു അതെല്ലാം.
എടപ്പാളോട്ടവും ഇതുപോലെ പാപവിമോചനത്തിനായുള്ള കൂട്ടയോട്ടമായിരുന്നുവെന്ന് അറിയണം. നിങ്ങളുടെ കേസുകള്‍ പിന്‍വലിച്ചത് അയ്യപ്പസ്വാമിയുടേയും വിജയന്റെയും കൃപാകടാക്ഷമായി കരുതണം. അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പസ്വാമിയുടെ കര്‍ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുകയെന്നും അദ്ദേഹം പറയുന്നു.
Post a Comment
0 Comments