Type Here to Get Search Results !

Bottom Ad

വഴിയരികില്‍ അവശനിലയില്‍ കണ്ടയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു: കോവിഡിനെ തുടര്‍ന്ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി


കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ വഴിയരികില്‍ അവശനിലയിലായ ആളെ നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവും. അവശനിലയിലായ ഇയാളുടെ ഓക്‌സിജന്റെ അളവും നന്നേ കുറവായിരുന്നു.

കഴിഞ്ഞ ദിവസം കടവത്തായിരുന്നു സംഭവം. പലപ്പോഴും ഇവിടെ കാണാറുള്ള ഇയാള്‍ക്ക് ബന്ധുക്കളാരും ഉള്ളതായി അറിവില്ല. കഴിഞ്ഞ ദിവസം ഇയാളെ ക്ഷീണിതനായി കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ സുന്ദരന്‍, രഞ്ജീവ് രാഘവന്‍ എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ പരിശോധിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, മഹമൂദ് എന്നിവര്‍ ചേര്‍ന്ന് ലയണ്‍സ് ക്ലബിന്റെ ആംബുലന്‍സ് സേവനം ലഭ്യമാക്കി. വീഗാന്‍സ് ക്ലബ് പ്രവര്‍ത്തകരടക്കം ചേര്‍ന്ന് ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ച് കോവിഡ് ആന്റിജന്‍ പരിശോധിച്ചു. പരിശോധന ഫലം പോസിറ്റീവായിരുന്നു. ഓക്‌സിജന്റെ അളവും കുറഞ്ഞു വരികയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍മൂലം വലിയ വ്യാപനമാണ് ഒഴിവായത്. വീഗാന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ പ്രദേശത്ത് അണുനശീകരണം നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad