കാസര്‍കോട് (www.evisionnews.co): സാങ്കേതിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എഫ് ടെക് ഫെഡിന് ജില്ലാ കമ്മിറ്റിയായി. സംസ്ഥാനത്തെ ആദ്യജില്ലാ കമ്മിറ്റിയാണ് നിലവില്‍ വന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി മുഖ്യാതിഥിയായി. ടെക് ഫെഡ് ചെയര്‍മാന്‍ കെവി ഹുദൈഫ് കമ്മിറ്റി പ്രഖ്യാപിച്ചു. വര്‍ക്കിംഗ് കണ്‍വീനര്‍ ജലീല്‍ കാടാമ്പുഴ മുസബ്ബിര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഷറഫ് (ചെയര്‍, എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ്), താജുദ്ദീന്‍ (എഞ്ചിനീയറിംഗ് കോളജ് ചീമേനി), റിയാദ് മഹമൂദ് (ഗവ പോളിടെക്നിക് പെരിയ), ആയിഷത്ത് അഫ്രീന്‍, സജ്മല്‍ ജാഫര്‍ (ഗവ ഐടിഐ) (വൈസ് ചെയര്‍), അഹമ്മദ് അന്‍വര്‍ (കണ്‍, ഗവ ഐടിഐ), ഇജാസ് ഇബ്രാഹിം (എല്‍ബിഎസ്), ആഷിക് (എഞ്ചിനീയറിംഗ് കോളജ് ചീമേനി), അബ്ദുല്‍ ഹസീബ് (ഗവ ഐടിഐ സീതാംഗോളി), ഫാത്തിമ ബീവി (എല്‍ബിഎസ്) (ജോ സെക്ര), മുഹമ്മദ് രിഫായി (ട്രഷ, തൃക്കരിപ്പൂര്‍ പോളിടെക്നിക്).
Post a Comment
0 Comments