ഉളിയത്തടുക്ക (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് ആവശ്യമായ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പാറക്കട്ട മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലന് നിവേദനം നല്‍കി.
കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. സ്വകാര്യ ആസ്പത്രികളില്‍ പോലും രോഗികളെ ചികിത്സിക്കാന്‍ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി പഞ്ചായത്ത് പരിധിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. മരണപ്പെടുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ പിപിഇ കിറ്റുകള്‍, മറ്റു അനുബന്ധ മെറ്റീരിയലുകളും പഞ്ചായത്തില്‍ നിന്നും നല്‍കണമെന്നും ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, വൈസ് പ്രസിഡന്റ് ഹംസു ഉളിയത്തടുക്ക എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments