കണ്ണൂര്‍ (www.evisionnews.co): ചാലയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗളൂരു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് ചാല ബൈപ്പാസില്‍ വെച്ച് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. വാതകചോര്‍ച്ചയെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
നിലവില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തുള്ളത്. കൂടുതല്‍ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂര്‍ മേയര്‍ അറിയിച്ചു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതല്‍ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര സാഹചര്യം ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. വിദഗ്ധരെത്തി ചോര്‍ച്ച മാറ്റുമെന്നും .അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമീക നിഗമനമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment
0 Comments