കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞയാഴ്ച്ച തെക്കില്‍ ടാറ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട ആശ്രിതരാരും ഇല്ലാത്ത തമിഴ്‌നാട് സ്വദേശി സ്വാമി നിസ്സന്‍ഗാനന്ദ ഗിരിയുടെ മൃത്‌ദേഹം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.
വഴിയരികില്‍ അവശനിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ ഏപ്രില്‍ 26നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെതുടര്‍ന്ന് ടാറ്റ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെ നിന്നാണ് മരണപ്പെട്ടത്.ബന്ധുക്കളോ ഇദ്ദേഹത്തെ അറിയുന്നവരോ ആരും ഇല്ലായിരുന്നു പോക്കറ്റിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് പേര് മനസ്സിലാക്കിയത്.ഒരാഴ്ച്ചയായി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി മോര്‍ച്ചരിയിലായിരുന്നു മൃത്‌ദേഹം സൂക്ഷിച്ചിരുന്നത്. അന്വേഷിച്ച് ആരും വരാത്തതിനാലാണ് പോലീസ് മൃത്‌ദേഹം സംസ്‌കരിക്കുന്നതിന് നഗരസഭാ അധികൃതര്‍ക്ക് കൈമാറിയത്.
ജനറല്‍ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു,വിജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നഗരസഭാ കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, വൈറ്റ്ഗാര്‍ഡ് മണ്ഡലം വൈസ്‌ക്യാപ്റ്റന്‍ ഖലീല്‍ ഷെയ്ഖ്, ബഷീര്‍ കടവത്ത്, റിഷാദ് പള്ളം എന്നിവര്‍ ചേര്‍ന്നാണ് നഗരസഭയുടെ കീഴിലുള്ള നുള്ളിപ്പാടിയിലെ സ്മശാനത്തില്‍ സംസ്‌കരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട നിരവധി മൃതദേഹങ്ങളാണ് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത്. 9895624106.
Post a Comment
0 Comments