കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ നല്‍കിയ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളായ വോട്ടര്‍മാര്‍ക്കും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നന്ദി രേഖപ്പെത്തി. മഞ്ചേശ്വാരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയും പണമൊഴുക്കിയും ബി.ജെ.പി. നടത്തിയ തരം താണപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കിയ മതേതര വിശ്വാസികളായ വോട്ടര്‍മാര്‍ ജനാധിപത്യ മൂല്യമാണ് ഉയര്‍ത്തിപിടിച്ചത്.
കര്‍ണ്ണാടക മന്ത്രിമാരും ആര്‍.എസ്. എസ്. കേഡര്‍മാരും ഇരു മണ്ഡലങ്ങളിലും പഞ്ചായത്തുകളുടെ ചുമതലകള്‍ ഏറ്റെടുത്ത് വോട്ടുകള്‍ ചെയ്യുന്നതിനും ചെയ്യാതിരിക്കാനും ഭീമമായ തുകയാണ് വിതരണം നടത്തിയത്. വോട്ട് ചെയ്യാതിരിക്കാന്‍ പണം നല്‍കി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങി വെച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയ തന്ത്രമാണ് മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപി പയറ്റിയത്.
ബി.ജെ.പി.യെ വിജയിപ്പിക്കുന്ന രീതിയിലുള്ള നിലപാടുകളാണ് കാസര്‍കോടും മഞ്ചേശ്വരത്തും എല്‍.ഡി.എഫ്. സ്വീകരിച്ചത്. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി. വിജയിച്ച് വരാനുള്ള സാഹചര്യമാണ് എല്‍.ഡി. എഫ്. നടത്തിയത്. എല്ലാവിധ പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്കും വിജയത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച മുഴുവന്‍ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകന്മാര്‍ക്കും പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും നന്ദി അറിയിച്ചു.
Post a Comment
0 Comments