ബദിയടുക്ക (www.evisionnews.co): നീര്‍ച്ചാല്‍ സമീപം കടമ്പളയിലെ അബ്ദുല്‍ കരീമിന്റെ കൈ വെട്ടിയ സംഭവത്തില്‍ പ്രതിയേ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പളയില്‍ താമസക്കാരനായ രാമകൃഷ്ണ (65)ണ് അറസ്റ്റിലായത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ കരീം (38) ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വെള്ളിയാഴ്ച്ചയാണ് സംഭവം.
ബോധപൂര്‍വം കൊല്ലാന്‍ ശ്രമിച്ചതിനാണ് കേസടുത്തത്. കുട്ടികള്‍ കളിക്കുന്നതിനിടെ എടുത്തുകൊണ്ടുപോയ പന്ത് തിരിച്ചു ചോദിക്കാന്‍ ചെന്നപ്പോഴാണ് വെട്ടേറ്റത്. കരീമിന്റെ വീടിനടുത്ത പ്രദേശത്ത് എല്ലാ ദിവസവും കുട്ടികള്‍ കളിക്കുക പതിവായിരുന്നു. മിക്ക ദിവസങ്ങളിലും രാമകൃഷ്ണന്‍ കുട്ടികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.
വെള്ളിയാഴ്ച പതിവുപോലെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ എത്തിയ കരീമിനോട് കുട്ടികള്‍ പന്ത് കൊണ്ട് പോയതായി പരാതിപ്പെട്ടു. സൗഹാര്‍ദപൂര്‍വ്വം പന്ത് ചോദിച്ചുചെന്ന സമയത്താണ് ഇയാള്‍ വെട്ടിയത്. തലയില്‍ ആഞ്ഞു വെട്ടുന്നത് കൈ കൊണ്ട് തടുത്തപ്പോഴാണ് ഇടത് കൈ യുടെമണികണ്ടം അറ്റുപോയത്. ഏകദേശം പകുതിയിലധികം അറ്റുതൂങ്ങിയ നിലയിലാണ് നാട്ടുകാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. കൂലി പണിയെടുക്കുന്ന കരീമിന് ചികിത്സയുടെ ചെലവ് നാട്ടുകാര്‍ തന്നെ ഏറ്റടുക്കേണ്ട സ്ഥിതിയാണ്. പ്രതിയെ കോടതിയില്‍ ഹാജറാക്കി.
Post a Comment
0 Comments