കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ മറികടന്ന് കോഴി അങ്കത്തിലേര്‍പ്പെട്ട അഞ്ചുപേരെ അമ്പലത്തറ പൊലീസ് പിടികൂടി. വേലശ്വരത്തെ അതിക്കാന്‍ തമ്പാന്‍ (56), എ. തോജസ് (24), ബജീഷ് (34), പെരിയയിലെ പി. രവി (48), ബേഡകം മൂന്നാട്ടെ നിതിന്‍ രാജ് (25) എന്നിവരെ അമ്പത്തറ പൊലീസ് സ്റ്റേഷന്‍ ഐപി രാജീവന്‍ വലിയവളപ്പില്‍ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പുല്ലുര്‍ കേളോത്ത് ബാങ്കോക്കില്‍ കോഴി അങ്കം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കോഴി അങ്കത്തിന് ഉപയോഗിച്ച എട്ടു കോഴികളും 4430 രൂപയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പരിശോധന സംഘത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജേഷ്, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് കോഴി അങ്കത്തിലേര്‍പ്പെട്ടവരെ പോലീസ് പൊക്കി
17:24:00
0
കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ മറികടന്ന് കോഴി അങ്കത്തിലേര്‍പ്പെട്ട അഞ്ചുപേരെ അമ്പലത്തറ പൊലീസ് പിടികൂടി. വേലശ്വരത്തെ അതിക്കാന്‍ തമ്പാന്‍ (56), എ. തോജസ് (24), ബജീഷ് (34), പെരിയയിലെ പി. രവി (48), ബേഡകം മൂന്നാട്ടെ നിതിന്‍ രാജ് (25) എന്നിവരെ അമ്പത്തറ പൊലീസ് സ്റ്റേഷന്‍ ഐപി രാജീവന്‍ വലിയവളപ്പില്‍ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പുല്ലുര്‍ കേളോത്ത് ബാങ്കോക്കില്‍ കോഴി അങ്കം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കോഴി അങ്കത്തിന് ഉപയോഗിച്ച എട്ടു കോഴികളും 4430 രൂപയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പരിശോധന സംഘത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജേഷ്, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments