കാസര്‍കോട് (www.evisionnews.co): പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്ന് കാണാതായ 21കാരി കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് പുതിയ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ അഞ്ജലിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ 19നാണ് യുവതിയെ കാണാതായത്. ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ഉച്ചയ്ക്ക് ടിവി ഓണ്‍ ചെയ്ത ശേഷം മകളെ കാണാതാവുകയായിരുന്നുവെന്ന് മാതാവ് തങ്കമണി പറഞ്ഞു.
അമ്പലത്തറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ അഞ്ജലി രണ്ടുമണിക്ക് ചെന്നെ മെയിലിന് പോയതായി കണ്ടെത്തിയിരുന്നു. ചെന്നൈയില്‍ എത്തിയ അഞ്ജലി ഒറ്റക്കാണാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നിന്നിറങ്ങിയ ശേഷം സ്വന്തം വാട്‌സ് ആപ്, മെയില്‍, മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളൊ കൈമാറിയിരുന്നില്ല. രണ്ടു ഫോണുകളുണ്ടായിരുന്നെങ്കിലും രണ്ടും സ്വിച്ച് ഓഫായ നിലയിലാണ്.
കൊളത്തൂരിലെ യുവാവിനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയിരുന്നു. സംശയിക്കുന്ന ആള്‍ ഇപ്പോള്‍ ഗള്‍ഫിലാണുളളതെന്ന് പൊലിസ് പറഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് ശ്രീധരന്‍ പറഞ്ഞു. യുവതിയുമായി സൗഹൃദത്തിലായിരുന്ന നാലു യുവാക്കളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അവരെല്ലാവരും നാട്ടില്‍ തന്നെ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 25നായിരുന്ന അഞ്ജലിയുടെ കല്യാണം നിശ്ചയിച്ചിരുന്നത്. അതിന് ഒരാഴ്ച മുമ്പാണ് അഞ്ജലിയെ കാണാതാകുന്നത്. കല്യാണത്തിനായി കരുതിയ പത്തു പവനോളം സ്വര്‍ണം അഞ്ജലി കൊണ്ടുപോയിരുന്നു.
Post a Comment
0 Comments