ദേശീയം (www.evisionnews.co): കോവിഡ് -19 മനുഷ്യരില്‍ വ്യാപിക്കാന്‍ ഇടയായതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു നിശ്ചിത നിഗമനത്തിലേക്ക് എത്തുന്നതിനായി ശ്രമങ്ങള്‍ ഇരട്ടിയാക്കാന്‍ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തോട് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പുതിയ റിപ്പോര്‍ട്ട് 90 ദിവസത്തിനകം പുറത്തിറങ്ങും.
മാര്‍ച്ചില്‍ താന്‍ പ്രസിഡന്റായതിനുശേഷം കോവിഡ്-19ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും കാലികമായ വിശകലനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കാന്‍ തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്റലിജന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു എന്ന് ബൈഡന്‍ പറഞ്ഞു. രോഗം ബാധിച്ച ഏതെങ്കിലും മൃഗത്തില്‍ നിന്നാണോ അതോ ഏതെങ്കിലും ലബോറട്ടറി അപകടത്തില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നതാണോ എന്നതുള്‍പ്പെടെ ആണ് അന്വേഷണമെന്ന് ബൈഡന്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈമാസം ആദ്യം തനിക്ക് ഒരു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എന്ന് ബൈഡന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റിപോര്‍ട്ട് അനുസരിച്ച്, രോഗവ്യാപനത്തിന് കാരണമായി മേല്‍സൂചിപ്പിച്ച രണ്ട് സാഹചര്യങ്ങള്‍ക്കും സാധ്യത ഉണ്ട് എന്നാണ് യു.എസ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത് എന്നാല്‍ ഈചോദ്യത്തെക്കുറിച്ച് കൃത്യമായ ഒരു നിഗമനത്തിലെത്തിയിട്ടില്ല.
Post a Comment
0 Comments