കാസര്‍കോട് (www.evisionnews.co): കോവിഡ് -19ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ വേണ്ടി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറിന്റെ നേതൃത്വത്തില്‍ രൂപംനല്‍കിയ 'കോവിഡ്-19 ചാലഞ്ച്'ന് ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ രണ്ടു ലക്ഷം രൂപ ട്രഷറര്‍ ബഷീര്‍ കെഎഫ്‌സി നഗരസഭാ സെക്രട്ടറി കെ. മനോഹറിന് കൈമാറി.
നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സംസീദ ഫിറോസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ജി.സി.സി പച്ചപ്പട ബാങ്കോട് ഉപദേശക അംഗം ഷമീര്‍ ചെങ്കളം, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, ട്രഷറര്‍ ഫിറോസ് അടുക്കത്ത്‌ബൈല്‍, അബ്ദുള്ള ഖാഴിലൈന്‍, എംപി ഷംനാസ് തളങ്കര, ശംസുദ്ധീന്‍ സംബന്ധിച്ചു.
Post a Comment
0 Comments