കേരളം (www.evisionnews.co): സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ കുറച്ചു ദിവസങ്ങള്‍കൂടി വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാതാക്കളില്‍ നിന്നും വാക്‌സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നാളെ മുതല്‍ നല്‍കാന്‍ സാധിക്കില്ല. അതു മനസിലാക്കി വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകാതെ നോക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ 18 വയസിനുമുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നടത്തണമെങ്കില്‍ 93 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതായി വരും. 45 വയസ്സിനുമുകളിലുള്ളത് 30 കോടി ആളുകളാണ്. അതില്‍ 12.95 കോടി ആളുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തില്‍ മെയ് 30 നുള്ളില്‍ 45 വയസ്സിനുമുകളിലുള്ള ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനാവശ്യമായ വാക്‌സിന്‍ നമുക്കിതുവരെ ലഭിച്ചിട്ടില്ല.
കേരളത്തില്‍ ഇതുവരെ രണ്ടാമത്തെ ഡോസ്‌കൂടെ കണക്കിലെടുത്താല്‍ 74 ലക്ഷത്തില്‍ പരം ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. മെയ് 30നുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പോലുമായിട്ടില്ല.
Post a Comment
0 Comments