കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മുഴുവന്‍ മുസ്‌ലിം ലീഗ്, പോഷക സംഘടന ഓഫീസുകളിലും കൊറോണ വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സ്ഥാപിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാനും അറിയിച്ചു. കൊറോണ മഹാമാരി കൂടുതല്‍ ശക്തിയോട് കൂടി നാട്ടിലാകെ പടര്‍ന്നുപിടിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോലും കൊറോണ പിടിപ്പെടുന്നുണ്ടെങ്കിലും അതിന്റെ കാഠിന്യം വളരെ കുറവാണെണ് തെളിഞ്ഞിട്ടുണ്ട്. ഭീതിയിലായ രാജ്യത്തെ ജനങ്ങളാകെ ജീവമരണ പോരാട്ടത്തിലാണ്. ജനങ്ങള്‍ ഒന്നടങ്കം വാക്‌സിന് വേണ്ടി നെട്ടോട്ടമോടുകയാണ്.
ഇനിയുള്ള നാളുകളില്‍ കോറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയത് കൊടുക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. അത് നിര്‍വഹിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലം, മുനിസിപ്പല്‍- പഞ്ചായത്ത്, വാര്‍ഡ് മുസ്‌ലിം ലീഗ് പോഷക സംഘടന ഓഫീസുകളില്‍ കൊറോണ വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിക്കാനും ഏപ്രില്‍ 28 മുതല്‍ മുഴുവന്‍ സമയ കൗണ്ടര്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികളും പ്രവര്‍ത്തകരും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ബന്ധപ്പെട്ട നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തി പ്രവര്‍ത്തനം കൂടുതല്‍ സജ്ജമാക്കണമെന്നും എല്ലാ പാര്‍ട്ടി ഓഫീസുകളിലും കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments