(www.evisionnews.co) കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതെ പോയ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസറായി നിയമനം നൽകാൻ നീക്കം. സർവകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസി. പ്രഫസർ തസ്തികയിലേക്കുള്ള നിയമന നീക്കം നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകി.
ഇതിനായി ഏപ്രിൽ 16ന് നടത്താൻ നിശ്ചയിച്ച ഓൺലൈൻ ഇൻറർവ്യൂവിന് അപേക്ഷകരായ 30 പേർക്ക് ഇൻറർവ്യൂ അറിയിപ്പ് ഇമെയിൽ ആയി അയച്ചിട്ടുണ്ട്. എച്ച്.ആർ.ഡി സെൻററിലെ തസ്തികകളെല്ലാം താൽക്കാലികമാണെങ്കിലും കണ്ണൂരിൽ മാത്രം ഒരു അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ സർവകലാശാലക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
Post a Comment
0 Comments