Type Here to Get Search Results !

Bottom Ad

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ല: തുറന്നുപറഞ്ഞ് ഇന്നസെന്റ്


കേരളം (www.evisionnews.co): കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ താത്പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ തനിക്ക് താത്പര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു.

'ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെയ്ക്കണം, മുഖ്യമന്ത്രി രാജിവെയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.'ഇന്നസെന്റ് പറഞ്ഞു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad