കേരളം (www.evisionnews.co): സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍ (93 )അമ്പലക്കടവ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം. എസ്.വൈ.എസ്. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പുത്രനാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദര്‍സ് നടത്തിയ കുട്ടി മുസ്ലിയാര്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു.
മലപ്പുറം ജില്ലയിലെ വാഴയൂര്‍, കാഞ്ഞിരപള്ളി നൂറുല്‍ ഹുദാ അറബിക് കോളെജ് ,കോട്ടയം താഴത്തങ്ങാടി , ഈരാറ്റുപേട്ട, വാഴയൂര്‍ , കണ്ണാടിപ്പറമ്പ്, നിലമ്പൂര്‍ ചന്തക്കുന്ന് , വെള്ളിപറമ്പ്, എടയാറ്റൂര്‍, തുവ്വൂര്‍ , കോഴിക്കോട് പുതിയങ്ങാടി,കാരശ്ശേരി, എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, നിലമ്പൂര്‍ താലുക്ക് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ കാളികാവ് മേഖലാ പ്രസിഡന്റ് പദവികളും വഹിച്ചു.2009 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Post a Comment
0 Comments