Type Here to Get Search Results !

Bottom Ad

വാട്ടര്‍ അതോറിറ്റിയുടെ പൈപ് ലൈന്‍ പൊട്ടിയിട്ട് ഒരു മാസമായി: അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യം


അണങ്കൂര്‍ (www.evisionnews.co): കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ ജംഗ്ഷനില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല പൈപ്‌ലൈന്‍ അടിന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാംഗം മജീദ് കൊല്ലമ്പാടി വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. പൈപ് ലൈന്‍ പൊട്ടി നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിട്ട് ഒരു മാസത്തോളമായി. പൊട്ടിയ പൈപ്പ് നന്നാക്കാത്തത് കൊണ്ട് കുടിവെള്ളം റോഡിലൂടെ പാഴായി പോകുകയാണ്. ഇതുകാരണം റോഡ് പുഴയായിരിക്കുയാണ്.

അണങ്കൂര്‍ പെരുമ്പള കടവ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തിക്കിടയിലാണ് പൈപ്പുകള്‍ പൊട്ടിയത്. വരള്‍ച്ച കൂടി വരുന്ന സാഹചര്യത്തില്‍ അണങ്കൂര്‍, കൊല്ലമ്പാടി, പച്ചക്കാട്, ടിപ്പുനഗര്‍, ടിവി സ്റ്റേഷന്‍ റോഡ്, സുല്‍ത്താന്‍ നഗര്‍, മസ്താന്റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. മേല്‍പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ബന്ധപ്പെട്ട എല്ലാ അധികാരികളെയും നേരില്‍ കണ്ട് സംസാരിച്ചിട്ടും ഒരുപ്രയോജനവും ഉണ്ടായിട്ടില്ല. ജനങ്ങള്‍ തുറിച്ചുനോക്കുന്ന സങ്കീര്‍ണമായ മേല്‍പ്രശ്‌നത്തിന് അങ്ങ് നേരിട്ട് ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണെന്ന് മജീദ് കൊല്ലമ്പാടി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad