കേരളം (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടു മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ബാക്കിയുള്ളതെന്നു ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രി അധികൃതര്‍ പ്രസ്?താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ സ്‌റ്റോക്ക് കുറയുന്നത് 60ഓളം രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു.
രണ്ട് മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ബാക്കിയുള്ളത്. വെന്റിലേറ്ററുകളില്‍ പലതും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. 60 ഓളം രോഗികളുടെ ജീവന്‍ അപകടത്തിലാണ്. അടിയന്തര ഇടപെടലുണ്ടാവണമെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. എത്രയും പെട്ടെന്ന് ഓക്‌സിജന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നായ ഗംഗാറാമില്‍ 500ഓളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം, രോഗലക്ഷണമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഡല്‍ഹി എയിംസ് പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. രോഗലക്ഷണമില്ലെങ്കില്‍ ആദ്യ പരിശോധന്ക്ക് ശേഷം പത്ത് ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. എയിംസില്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാലാണ് ഈ നടപടി.
Post a Comment
0 Comments