കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപകമാവുന്ന കാരണത്താല്‍ ജില്ലയിലെ പ്രധാന ടൗണുകളില്‍ പ്രവേശിക്കുന്നതിന് കലക്ടര്‍ ഏര്‍പ്പെടുത്തിയത് തുഗ്ലക്ക് പരിശ്ക്കാരമാണെന്നും കലക്ടര്‍ വൈസ്രോയി ചമയരുതെന്നും കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്് സിദ്ധീഖ് സന്തോഷ് നഗറും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും കാണാത്ത ഇത്തരം നടപടികളിലൂടെ കലക്ടര്‍ കാസര്‍കോട് ജില്ലയെയും ജനങ്ങളെയും അവഹേളിക്കുകയാണ്.
സാമൂഹിക അകലവും മാസ്‌ക്കും,സാനിറ്റൈസറും ഉള്‍പ്പെടെ കര്‍ശന മാക്കുന്നതിന് പകരം വികലമായ കാഴ്ചപ്പാട് മൂലമുള്ള ഉത്തരവ് മാത്രമാണിത്. സ്വകാര്യ കോവിസ് സെന്റെര്‍ കൊയ്ത്ത് നടത്തുന്ന കാലത്ത് ഇത്തരക്കാരുടെ ഏജന്റ പണി നടത്താന്‍ ഭരണകൂടം കൂട്ട് നില്‍ക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഓഫീസര്‍മാരെ താങ്ങിനിര്‍ത്തുന്ന കാസര്‍കോട്ടെ മന്ത്രി അടക്കമുളളവര്‍ ജനങ്ങളുടെ ദുരിതത്തിനു നേരെ കണ്ണടക്കുകയാണ്.
ഭരണകൂടം വാക്സിനും ആവശ്യമായ സംവിധാനവും ലഭ്യമാക്കാന്‍ തയാറാകണം. ആളുകള്‍ കൂടാതിരിക്കാനാണ് വ്യാപരികളെ മുന്‍ നിര്‍ത്തി ഇത്തരം നിയന്ത്രണമെങ്കില്‍ ബദല്‍ ഉപദേശം തന്ന് സഹകരിക്കാന്‍ യൂത്ത് ലീഗ് തയാറാണെന്നും ജനദ്രോഹ നടപടിയില്‍ നിന്ന് പിന്തിരിയാന്‍ ഭരണകൂടം തയ്യറാകണമെന്നും നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments