Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ആശങ്ക: സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി :മുല്ലപ്പള്ളി


കേരളം (www.evisionnews.co): മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്കയുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന പറഞ്ഞതില്‍ മാറ്റമില്ല. എന്നാല്‍ മഞ്ചേശ്വരത്ത് എനിക്ക് ആശങ്കയുണ്ട്. അവിടെ എല്‍ഡിഎഫ് ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

ആദ്യഘട്ട പ്രചാരണത്തില്‍ യുഡിഎഫിനു മന്ദഗതിയുണ്ടായിരുന്നു എന്നതു യാഥാര്‍ത്ഥ്യമാണ്. ഇതു വേഗം മറികടക്കാനായി. സ്ഥാനാര്‍ത്ഥി നിര്‍ണയമാണു ഞങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകമാവുക. ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ മഞ്ചേശ്വരത്തുനിന്നു ലഭിക്കുന്ന വിവരങ്ങളില്‍ ആശങ്കയുണ്ട്. രഹസ്യബാന്ധവത്തിന്റെ ശില്‍പി പിണറായി വിജയനാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad