കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ചിന്മയാ സ്‌കൂളില്‍ ഫീസിന്റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥികളുടെ ടിസി തടഞ്ഞുവെക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട എന്നിവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചിന്മയ അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വേട്ടയാടുകയാണ്. അതിന്റെ ഭാഗമാണ് ടിസി നിഷേധവും. ബന്ധപ്പട്ട സ്‌കൂള്‍ അധികാരികള്‍ ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ സമരപരിപാടികള്‍ നടത്തി രാഷ്ട്രീയ പരമായി നേരിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന കുട്ടികളെയും രക്ഷിതാക്കളെയും ഇത്രമേല്‍ പീഡിപ്പിച്ച മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവില്ല. ജില്ലയിലെ മറ്റു സ്‌കൂള്‍ അധികാരികള്‍ മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ ചിന്മയ അധികാരികള്‍ ധിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നത്. സാമ്പത്തികമായി പാടേ തകര്‍ന്ന രക്ഷിതാക്കള്‍ ന്യായമായ ഫീസ് നല്‍കാമെന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ 300 ഓളം കുട്ടികളെ പുറത്താക്കുകയും അവര്‍ മറ്റ് ഫീസ് കുറഞ്ഞ സ്‌കൂളുകളിലേക്കോ സര്‍ക്കാര്‍ സ്‌കൂളിലേക്കോ ടിസി ചോദിച്ചപ്പോള്‍ അതിന് ഭീമമായ തുക ആവശ്യപ്പെട്ട് വീണ്ടും കുട്ടികള പീഡിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇതിനെതിരെ അധികാരികളും പൊതുസമുഹവും ഉണരണം. ഇത്തരം സ്ഥാപനങ്ങളെ ഒറ്റപ്പെടുത്തണം. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ട്രസ്റ്റ് എന്ന പേരില്‍ സര്‍ക്കാറില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കുട്ടികളോട് നിരന്തരമായി ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നത് എന്നോര്‍ക്കണം. ന്യായമായ നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരുമെന്നും നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments