കേരളം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗബാധ തീവ്രമായ സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പടരാന്‍ തെരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഗാ വാക്സിനേഷന്‍ ക്യാമ്പിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുമ്പോള്‍ വാക്സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതല്‍ വാക്സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
Post a Comment
0 Comments