കേരളം (www.evisionnews.co): തിരുവനന്തപുരത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ചു. തമിഴ്നാട് പൊലീസാണ് ഇടറോഡുകള്‍ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകള്‍ വെച്ച് അടച്ചത്. അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമെ ഇനി അതിര്‍ത്തി കടക്കാന്‍ സാധിക്കൂ. നിലമാമൂട്, ഉണ്ടന്‍കോട്, പളുങ്കല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്ബൂരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡും പോലീസ് അടച്ചിട്ടുണ്ട്.ഇനി തമിഴ്‌നാട്ടിലേയ്ക്ക് കടക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കളിയിക്കാവിള ദേശീയ പാത വഴി സഞ്ചരിക്കാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇ- പാസ് വാങ്ങാം. അതിര്‍ത്തിയില്‍ എത്തുന്നവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും പരിശോധനാ ഫലം ലഭിക്കുന്നത് വരെ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ല. അത് ഫോണിലേയ്ക്ക് അയച്ച് നല്‍കും.
Post a Comment
0 Comments