കണ്ണൂര്‍ (www.evisionnews.co): കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ്- സി.പിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22)ആണ് മരിച്ചത്. സഹോദരന്‍ മുഹ്സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.
കൊലപാതകത്തിന് പിറകില്‍ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.
Post a Comment
0 Comments