Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍: പുറത്തിറങ്ങുന്നവര്‍ കാരണം കാണിക്കല്‍ രേഖ കരുതണം


കേരളം (www.evisionnews.co): കേരളത്തില്‍ ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കോവിഡ് രണ്ടാം തരംഗ വ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. 

ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം. കെഎസ്ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂര സര്‍വീസുകളുമുണ്ടാകും. ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യങ്ങള്‍ക്ക് മാത്രം. പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകള്‍ക്കും അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad