കുമ്പള (www.evisionnews.co): കുമ്പള ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലും ഹോട്ടലുകളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷ്റഫിന്റെ നേതൃത്വത്തില്‍ കുമ്പള ടൗണ്‍, മത്സ്യ മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തി.
നിലവാരമുള്ള മാസ്‌ക്കുകള്‍ ധരിക്കുക, ഹോട്ടലുകളില്‍ ഇരിപ്പിടസൗകര്യം ഒഴിവാക്കി പാര്‍സല്‍ നല്‍കുക, സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ നല്‍കുക,തെര്‍മ്മല്‍ സ്‌കാനര്‍ പരിശോധന നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെ ആര്‍ടിപിസി ആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുമ്പള ശ്യാംഭട്ട് കോമ്പൗണ്ടിലേക്ക് രാവിലെ ഒമ്പതിന് എത്തിച്ചേരണം. കുമ്പള, ആരിക്കാടി, മൊഗ്രാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ 50- ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിസി ബാലചന്ദ്രന്‍, എസ്ജി റോബിന്‍സണ്‍, കെകെ ആദര്‍ശ്, ഡ്രൈവര്‍ വില്‍ഫ്രഡ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Post a Comment
0 Comments