Type Here to Get Search Results !

Bottom Ad

സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ വിയോഗം: നഷ്ടമായത് പ്രവാസികളുടെ തണല്‍മരം: കെഎംസിസി


ദുബൈ (www.evisionnews.co): മതസാമൂഹിക മേഖലകളില്‍ നിറഞ്ഞുനിന്ന് ജീവിതത്തിന്റെ ഏറെയും പ്രവാസ മണ്ണില്‍ ചെലവഴിച്ചു ദുബൈയിലെ കെഎംസിസി യുടെയും സുന്നീ പ്രസ്ഥാനങ്ങളുടെയും ഉപദേശകനായി സുന്നീ സെന്ററിന്റെ ദീര്‍ഘകാല പ്രസിഡന്റുമായി വിരാചിച്ച സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത് ഒരു തണല്‍ മരമാണെന്ന് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിലൂടെ പറഞ്ഞു.

ആത്മീയ രംഗത്ത് പ്രശോഭിക്കുകയും സാമൂഹിക വിദ്യാഭ്യാസ രംഗത്തും നേതൃത്വം നല്‍കിയും ദുബായിലെ മലയാളി മുസ്ലിംകള്‍ക്ക് താങ്ങും തണലുമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു തങ്ങള്‍. വിശുദ്ധമായ റമസാനില്‍ ബദറിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ദിനത്തില്‍ വഫാത്തായ തങ്ങളുടെ മരണവും ജീവിതം പോലെ ധന്യമായിരുന്നു. 

എന്നും തങ്ങളുടെ ദേഹവിയോഗം മുസ്ലിം കൈരളിക്കും പ്രവാസ ലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അനുസ്മരിച്ചു.

തങ്ങളുടെ നിര്യാണത്തില്‍ ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, സിഎച്ച് നൂറുദ്ദീന്‍, മഹ്മൂദ് ഹാജി പൈവളിഗെ, റാഫി പള്ളിപ്പുറം, ഇബി അഹ്മദ് ചെടയ്കല്‍ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, അഷ്റഫ് പാവൂര്‍, സലാം തട്ടാനാച്ചേരി, കെപി അബ്ബാസ് കളനാട്, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, യൂസുഫ് മുക്കൂട്, എന്‍സി മുഹമ്മദ്, ശരീഫ് പൈക്ക, ഹാഷിം പടിഞ്ഞാര്‍ അനുശോചിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad