കാസര്‍കോട് (www.evisionnews.co): ആഴ്ചകള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ആവേശത്തോടെ ജനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. കോവിഡ് നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്. ഇത്തവണ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടുതലാണ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കക്കാര്‍ക്കും വോട്ട് ചെയ്യാം. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റ് നല്‍കും.
ആകെ വോട്ടര്‍മാരില്‍ 518501 പേര്‍ പുരുഷന്‍മാരും 5,41,460 പേര്‍ സ്ത്രീകളും ആറു പേര്‍ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 10,58,337 പേരും 1630 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് സജ്ജമാക്കിയത്. 983 മെയിന്‍ ബൂത്തുകളും 608 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയാണിത്. 13 താല്‍ക്കാലിക ബൂത്തുകളും ഒരുക്കി. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്നു. തിരക്കൊഴിവാക്കാനും കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്തും ഷിഫ്റ്റ് മാതൃകയായിലായിരുന്നു വിതരണം. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
Post a Comment
0 Comments